Latest NewsIndia

മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്കറിന് അര്‍ബുദരോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് അമേരിക്കയില്‍ ചികിത്സ തേടിയ ശേഷം ഗോവയില്‍ തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയില്‍ എത്തി ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button