KeralaLatest News

അമിത വേഗത; യാത്രക്കാരി സീറ്റില്‍ നിന്നും തെറിച്ചു വീണു, ചോദ്യം ചെയ്ത യാത്രക്കാരോട് തട്ടിക്കയറി ഡ്രൈവര്‍

കോട്ടയം: ബസിന്റെ അമിത വേഗതയില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെയെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. കോട്ടയം കുമളി റൂട്ടിലോടുന്ന കുമളി ഡിപ്പോയുടെ ടൗണ്‍ ടു ടൗണ്‍ ബസിലെ അമിത വേഗത ചോദ്യം ചെയ്തതിന് ഡ്രൈവര്‍ യാത്രക്കാരോട് തട്ടിക്കയറുന്ന വീഡിയോയാണ് പുറത്ത് വന്നത്. വേഗതയില്‍ വന്ന് ബസ് വളവ് തിരിയുന്നതിനിടയില്‍ സീറ്റിലിരുന്ന യാത്രക്കാരി പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണു. ഇതു ചോദ്യം ചെയ്ത യാത്രക്കാരിയോടും മറ്റ് യാത്രക്കാരോടും അപമര്യാദയായാണ് പെരുമാറിയത്. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ പുറത്തു വന്നതോടെ ഡ്രൈവറുടെ പെരുമാറ്റത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി.

https://www.facebook.com/aji.sakundhal/videos/1330012803805361/?t=3

shortlink

Related Articles

Post Your Comments

Related Articles


Back to top button