ലക്നൗ: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ശബരിമലയില്‍ കേരള സര്‍ക്കാര്‍ വിശ്വാസികളെ കോടതി വിധികൊണ്ട് അടിച്ചമര്‍ത്തുകയാണെന്ന് ഭഗവത് പറഞ്ഞു. ഇത് ഹിന്ദു സമൂഹത്തെ ആകെ അസ്വസ്ഥമാക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രയാഗ്രാജില് കുംഭ മേളയോടനുബന്ധിച്ച് വിഎച്ചപി സംഘടിപ്പിച്ച ധര്‍മ സാന്സാദില് സംസാരിക്കുകയായിരുന്നു ഭഗവത്.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള സുപ്രീം കോടതി വിധി ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണ്. അയ്യപ്പ ഭക്തര്‍ എന്ന നിലയിലല്ല, കോടതിയിരെ പരാതിക്കാര്‍ എന്ന നിലയില്‍ ഹിന്ദു സമൂഹത്തിന്റെ പ്രക്ഷോഭത്തെ തങ്ങള്‍ പിന്തുണക്കുകയാണെന്ന് ഭഗവത് പറഞ്ഞു. ഹിന്ദു സമൂഹത്തെ വിഭജിക്കാനുള്ള നിരവധി നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും മത നവോത്ഥാനത്തിലൂടെ ഹിന്ദു സമൂഹം ഒന്നാകേണ്ടതിന്റെ മണിക്കൂറുകളാണിതെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.
Post Your Comments