MollywoodLatest News

ആളുകളുടെ കളിയാക്കല്‍ കൂടിയപ്പോള്‍ ഞാന്‍ ആ തീരുമാനത്തിലെത്തി; ആരാധകരോട് മനസു തുറന്ന് കാളിദാസ്

ജയറാമിനെ പോലെ തന്നെ പ്രിയങ്കരനാണ് മലയാളികള്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ കാളിദാസിനെയും. ബാലതാരമായി എത്തിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് കാളിദാസിനെ സ്വീകരിച്ചത്. പിന്നീട് നായകനായി എത്തിയപ്പോഴും ആ സ്വീകാര്യത ഒട്ടും കുറഞ്ഞില്ല. ഇപ്പോഴിതാ നായകനടനായി മലയാള ചലച്ചിത്രം വേദിയില്‍ തിളങ്ങുകയാണ് താരം. എന്നാല്‍ അപ്പോഴും പ്രേക്ഷകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അല്‍പ്പകാലം മുമ്പ് വരെ തടിയന്‍ കുട്ടപ്പനായിരുന്ന കാളിദാസ് എങ്ങനെയാണ് ഇപ്പോള്‍ കാണുന്ന പോലെ മെലിഞ്ഞതെന്ന്? ഇപ്പോഴിതാ കാളിദാസ് തന്നെ അതിന് മറുപടി നല്‍കിയിരിക്കുകയാണ്. അടുത്തിടെ ഒരു ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് മനസ് തുറന്നത്.

‘വണ്ണത്തിന്റെ പേരില്‍ ആളുകള്‍ കളിയാക്കുമ്പോള്‍ ചെറിയ വിഷമം തോന്നിയിരുന്നു. വഴി സിനിമയാണെന്നുറപ്പിച്ചപ്പോള്‍ ഞാന്‍ തന്നെ തീരുമാനിച്ചു. വണ്ണം കുറയ്ക്കണം. ഒരു ന്യൂയര്‍ റെസെലൂഷനായിരുന്നു അത്. സുരേഷ് എന്ന നല്ലൊരു ട്രെയിനറുടെ അടുത്താണ് ഞാന്‍ എത്തിയത്. അധികം പട്ടിണി കിടന്നില്ല. ശ്വാസം മുട്ടുന്ന രീതിയില്‍ വര്‍ക്ക് ഔട്ട് ചെയ്തില്ല. ഏറ്റവും ഇഷ്ടമുള്ള ചോറ് തീര്‍ത്തും ഉപേക്ഷിക്കേണ്ടി വന്നില്ല. എന്നിട്ടും തീരമാനത്തില്‍ വിജയിക്കാനായി’- കാളിദാസ് പറഞ്ഞു.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മിസ്റ്റ്ര്‍ അന്റ് മിസിസ് റൗഡിയാണ് പുറത്തിറങ്ങാനിരിക്കുന്ന കാളിദാസിന്റെ പുതിയ ചിത്രം. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഈ മാസം പകുതിയോടെ ചിത്രം റിലീസിനെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button