ഇസ്ലാമാബാദ്: ഹുറിയത് നേതാവുമായി പാക്കിസ്ഥാന് വിദേകാര്യമന്ത്രി ചര്‍ച്ച നടത്തിയ സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ അജയ് ബിസാരിയെ പാക് വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജാന്‍ജുവ വിളിച്ചുവരുത്തി.
കശ്മീരിന്റെ ചെറുത്തുനില്‍പ്പിനെ ഭീകരതയായി കണക്കാക്കുന്ന ഇന്ത്യന്‍ നിലപാടിനെ തള്ളിക്കളയുകയാണെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കശ്മീര്‍ തര്‍ക്കഭൂമിയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇന്ത്യ പാക്ക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് നിങ്ങളുടെ തീരുമാനമാണ്. എന്നാല്‍ തങ്ങളെ അതിലേക്ക് വലിച്ചിഴയ്ക്കരുത്- മുഹമ്മദ് ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ ജനങ്ങള്‍ക്ക് നല്കുന്ന പിന്തുണ പാക്കിസ്ഥാന് തുടരുമെന്ന് ടെഹ്മിന ജാന്‍ജുവ ഇന്ത്യയെ അറിയിച്ചു. കശ്മീരിലെ നേതാക്കളുമായി പാക്കിസ്ഥാന് നേതൃത്വം എല്ലായ്പ്പോഴും ബന്ധപ്പെട്ടുകൊണ്ടാണിരിക്കുന്നത്. ഹുറിയത് നേതാവുമായി പാക്കിസ്ഥാന് വിദേകാര്യമന്ത്രി ഫോണില്‍ സംസാരിച്ചതില്‍ പുതുമയൊന്നും ഇല്ലെന്നും ടെഹ്മിന ജാന്‍ജുവ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് വിശദീകരിച്ചെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
Post Your Comments