Latest NewsInternational

കശ്‍മീരിന്റേത് ചെറുത്തുനിൽപ്പ് മാത്രം ; ഇ​ന്ത്യ​ന്‍ നി​ല​പാ​ടി​നെ ത​ള്ളി​ പാ​ക്കി​സ്ഥാ​ന്‍

ഇ​സ്‌​ലാ​മാ​ബാ​ദ്: ഹു​റി​യ​ത് നേ​താ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍ വി​ദേ​കാ​ര്യ​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഇതിന് പിന്നാലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണറായ അ​ജ​യ് ബി​സാ​രിയെ പാ​ക് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ടെ​ഹ്മി​ന ജാ​ന്‍​ജു​വ ​വി​ളി​ച്ചു​വ​രു​ത്തി.

കശ്‍മീ​രി​ന്‍റെ ചെ​റു​ത്തു​നി​ല്‍​പ്പി​നെ ഭീ​ക​ര​ത​യാ​യി ക​ണ​ക്കാ​ക്കു​ന്ന ഇ​ന്ത്യ​ന്‍ നി​ല​പാ​ടി​നെ ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ പ​റ​ഞ്ഞു. കശ്‍മീ​ര്‍ ത​ര്‍​ക്ക​ഭൂ​മി​യാ​ണ്. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കാ​നാ​ണ് ഇ​ന്ത്യ പാ​ക്ക് ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പില്‍ മ​ത്സ​രി​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ തീ​രു​മാ​ന​മാ​ണ്. എ​ന്നാ​ല്‍‌ ത​ങ്ങ​ളെ അ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്- മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കശ്‍മീ​​രി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന പി​ന്തു​ണ പാ​ക്കി​സ്ഥാ​ന്‍ തു​ട​രു​മെ​ന്ന് ടെ​ഹ്മി​ന ജാ​ന്‍​ജു​വ ഇ​ന്ത്യ​യെ അ​റി​യി​ച്ചു. കശ്‍മീ​​രി​ലെ നേ​താ​ക്ക​ളു​മാ​യി പാ​ക്കി​സ്ഥാ​ന്‍ നേ​തൃ​ത്വം എ​ല്ലാ​യ്പ്പോ​ഴും ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടാ​ണി​രി​ക്കു​ന്ന​ത്. ഹു​റി​യ​ത് നേ​താ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍ വി​ദേ​കാ​ര്യ​മ​ന്ത്രി ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​ല്‍ പു​തു​മ​യൊ​ന്നും ഇ​ല്ലെ​ന്നും ടെ​ഹ്മി​ന ജാ​ന്‍​ജു​വ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റോ​ട് വി​ശ​ദീ​ക​രി​ച്ചെ​ന്നും മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button