കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയ്ക്ക് മനം മാറ്റം : വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ പിന്‍വലിക്കാന്‍ തീരുമാനം. തനിക്കും ബന്ധുക്കള്‍ക്കുമെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുന്നതായി തോമസ് ചാണ്ടി അറിയിച്ചു. കേസില്‍ ജഡ്ജി വിധി പറയാനിരിക്കെയാണ് പിന്മാറ്റം.
തിങ്കളാഴ്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കും എന്നും ചാണ്ടിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. അഞ്ച് ഹര്‍ജികളാണ് പിന്‍വലിക്കുന്നത്. ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ ആണ് വിധി പറയാന്‍ ഇരുന്നത്.
ആലപ്പുഴ വലിയകുളം സീറോ ജെട്ടി ഭാഗത്ത് നിലംനികത്തി, തന്റെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് തോമസ് ചാണ്ടി റോഡ് നിര്‍മിച്ചെന്ന പരാതിലായിരുന്നു വിജിലന്‍സ് കേസ് എടുത്തത്
റോഡിനായി നിലം നികത്തിയതിന്റെ പേരില്‍ ആറ്് പരാതികള്‍ സര്‍ക്കാരിനുകിട്ടിയിരുന്നു.
Post Your Comments