Latest NewsKerala

സിനിമാ ടിക്കറ്റ് നികുതി വർദ്ധനവ് ; തീയേറ്റര്‍ അടച്ചിടുമെന്ന് ലിബര്‍ട്ടി ബഷീര്‍

കൊച്ചി : സിനിമാ ടിക്കറ്റുകളില്‍ 10 ശതമാനം വിനോദനികുതി ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സംവിധായകരും തീയേറ്റര്‍ ഉടമകളുടെ അസോസിയേഷനും രംഗത്ത്. സിനിമാ ടിക്കറ്റിന് പത്തുശതമാനം നികുതി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ പ്രേക്ഷകന്റെ വയറ്റത്തടിക്കുന്ന പണിയാണ് ഈ നടപടിയെന്ന് സംവിധായകന്‍ വ്യാസന്‍ പ്രതികരിച്ചു.

ടിക്കറ്റില്‍ പത്ത് ശതമാനം വിനോദ നികുതി വർധനയുണ്ടാകുന്നത് സിനിമാ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. മന്ത്രിയുടെ തീരുമാനത്തിനെതിരെ തീയേറ്റര്‍ അടച്ചിട്ട് സമരം ചെയ്യാനാണ് തീയേറ്റര്‍ ഉടമകളുടെ തീരുമാനം. ലിബര്‍ട്ടി ബഷീറാണ് ഇക്കാര്യം അറിയിച്ചത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പത്ത് ശതമാനം നിരക്ക് വര്‍ധനവ് വലിയൊരു തുകയാണ്. കുടുംബപ്രേക്ഷകരില്‍ തീയേറ്ററുകില്‍ നിന്നകലുമെന്നും ഇത മലയാള സിനിമയെ തകര്‍ക്കാന്‍ മാത്രമെ ഉപകരിക്കൂവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button