തൃശ്ശൂര്‍ : വിദ്യാഭ്യാസം ശാസ്‌ത്രീയമാക്കലാണ് ജനകീയ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. അയ്യന്തോള്‍ ഗവ. വി എച്ച് എസ് എസ് ന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന് സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കണ്ട് പഠിക്കുന്നതാണ് യഥാര്‍ത്ഥ പഠനമെന്നും നല്ല തലമുറകളെ വാര്‍ത്തെടുക്കുമ്പോഴാണ് സമൂഹം മുന്നോട്ട് പോകുന്നതെന്നും അതിന് നേതൃത്വം കൊടുക്കുന്നത് അദ്ധ്യാപകരാണെന്നും അദ്ദേഹം പറഞ്ഞു. 2019 ജൂണനികം സ്‌കൂള്‍ സമ്പൂര്‍ണ്ണ ഹൈടെക്ക് ആക്കുമെന്നും മന്ത്രി പറഞ്ഞു. 26 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പാള്‍ ലീല കെ, ഓഫീസ് സ്റ്റാഫ് അംബിക ടി പി എന്നിവരെ മന്ത്രി ആദരിച്ചു. അദ്ധ്യാപകരായ കെ രമാദേവി, ലീല കെ, പിടിഎ പ്രസിഡണ്ട് ലൈജു എം ബി രക്ഷാകര്‍ത്താക്കള്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാമേള അരങ്ങേറി.
Post Your Comments