സിറിയയില്‍ ഐഎസ് ഭീകരരര്ക്കൈതിരെ നടത്തുന്ന പോരാട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംംപ് നിലപാട് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ അടുത്തയാഴ്ച്ച ട്രംപ് പ്രസ്താവന നടത്തുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെ പറഞ്ഞു.
ഫിബ്രവരി 5 ന് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലായിരിക്കും അമേരിക്ക തുടര്‍നടപടികള്‍ വ്യക്തമാക്കുന്നത്. ഐഎസിനെതിരെ പോരാടുന്ന ആഗോളകൂട്ടായ്മയിലെ വിദേശമന്ത്രിമാരുമായി ട്രംപ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും സ്റ്റേറ്റ് സൈക്രട്ടറി അറിയിച്ചു. അമേരിക്കയെഎല്ലാവിധ തീവ്രവാദ ഭീഷണികളില്‍ നിന്നും സുരക്ഷിതമാക്കാനുതകുന്ന നടപടികള്‍ ട്രംപ് സ്വീകരിക്കുമെന്നും മൈക്ക് പോംപെ ഉറപ്പ് നല്കി.
ഭീകരതക്കെതിരെ സ്വീകരിച്ച നടപടികളും അതില്‍ കൈവരിച്ച നേട്ടങ്ങളും സൂചിപ്പിച്ച പോംപെ റാഡിക്കല്‍ ഇസ്ലാമിക് ഭീകരതയുടെ ഭീഷണി തീര്‍ത്തും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയുംു ഊന്നിപ്പറഞ്ഞു. ഐഎസ്ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെല്ലാം നിലനില്‍പ്പ് സമ്മര്‍ദ്ദത്തിലാണ്.
ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ഗണന നല്‍കുന്നതെന്നും സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ ജനതയെ സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും അമേരിക്കന്‍ ജനതക്ക് നല്‍കുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നെന്നും പോംപെ പറഞ്ഞു.
Post Your Comments