
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ യുവതിയെ കൊലപ്പെടുത്തി. കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. 25 വയസ്സുള്ള യുവതിയാണ് മരിച്ചത്. ഇവര്‍ പുല്‍വാമ സ്വദേശിയാണ്. വെടിയുതിര്‍ത്താണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരത്തില്‍ ബുള്ളറ്റിന്റെ പാടുകള്‍ ഉണ്ട്. കൂടാതെ ഇവരെ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ജമ്മുകശ്മീരില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ വധിച്ചു. പുല്‍വാമയിലെ രാജ്‌പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യത്തിന്റെ പട്രോളിംഗിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യത്തെ കണ്ടപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Post Your Comments