KeralaLatest News

ചിക്കൻ പോക്സ് പടരുന്നു; നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി: കാഞ്ഞൂരിൽ ചിക്കൻ പോക്സ് പടരുന്നു. കാഞ്ഞൂർ പഞ്ചായത്തിലെ നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം അതിവേഗം പടരുന്നതിനാൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. അസുഖ ബാധിതരിൽ നാൽപതോളം പേർ പ്രദേശത്തെ നേഖിൾ വിദ്യാഭവൻ സ്കൂളിലെ വിദ്യാർത്ഥികളാണ്. അസുഖലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടാതെ കുട്ടികൾ സ്‌കൂളിൽ എത്തിയതാണ് അസുഖം പടർന്ന് പിടിക്കുന്നതിലേക്ക് വഴിവച്ചത്. തുടർന്ന് സ്കൂൾക്ക് ഫെബ്രുവരി 7 വരെ അവധി നൽകി.

കാലാവസ്ഥാ വ്യതിയാനമാണ് രോഗം പടരാൻ കാരണമെന്നാണ് കണ്ടെത്തൽ. ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർമാൻ ആണ് പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കടക്കം മുഴുവൻ പ്രദേശവാസികൾക്കും പ്രതിരോധ് മരുന്ന് എത്തിക്കാനുളള അടിയന്തരനടപടികൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button