Life Style

വേനല്‍ക്കാല രോഗമായ ചിക്കന്‍പോക്‌സ് പിടിപ്പെട്ടാല്‍

കാലാവസ്ഥയില്‍ പെട്ടന്നുണ്ടാകുന്ന വ്യതിയാനംകൊണ്ടോ ഒരു സീസണില്‍ നിന്നും മറ്റൊരു സീസണിലേക്ക് കടക്കുമ്പോഴോ വരുന്ന ഒരു അസുഖമാണ് ചിക്കന്‍പോക്‌സ്. അന്തരീക്ഷത്തിലെ കീടണുക്കളില്‍നിന്നുമാണ് ഈ അസുഖം പടരുക. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണമാകുന്നത്. പ്രത്യേകമായ ചികിത്സ ചിക്കന്‍ പോക്‌സിന് ഇല്ല. കൃത്യമായ പരിചരണമാണ് ഈ അസുഖത്തിന് ആവശ്യം. ശരീരത്തില്‍ ചെറിയ കുരുകള്‍ രൂപപ്പെട്ട് പിന്നീട് അത് ഉള്ളില്‍ ദ്രാവകമടങ്ങിയ കുമിളകായി ദേഹമാസകലം പൊണുന്നതാണ് ചിക്കന്‍ പോക്‌സ്. എന്നാല്‍ ഓരോരുത്തരിലും ഓരോ തരത്തിലായിരിക്കും ചിക്കന്‍ പോക്‌സ് പൊങ്ങുക.

ചിലരില്‍ കുമിളകള്‍ കൂടുതലായിരിക്കും ചിലരില്‍ കുറവും. തുടക്കത്തിലേ ഇത് കണ്ടെത്തിയില്ലെങ്കില്‍ വലിയ അപകടങ്ങളിലേക്ക് നയിക്കും. പനി, ശരീരവേദന, ക്ഷീണം, ചര്‍ദി, ചൊറിച്ചില്‍ എന്നിവ ചിക്കന്‍ പോക്‌സിന്റെ ലക്ഷണങ്ങളാണ്. അസാധരണമായി ശരീരത്തില്‍ കുരുകള്‍ പൊന്തുകയും പനിയും ക്ഷീണവും അനുഭവപ്പെടാനും തുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

ചിക്കന്‍ പോക്‌സ് ഉണ്ടായാല്‍ കുറച്ചുദിവസത്തേക്ക് കുളിക്കാന്‍ പാടില്ല. ശരിരത്തില്‍ വെള്ളം തട്ടുന്നത് രോഗം ഗുരുതരമാകാന്‍ കാരണമാകും. പത്തുമുതല്‍ 20 ദിവസം വരെയാണ് ചിക്കന്‍പോക്‌സ് വൈറസ് ശരീരത്തില്‍ പ്രവര്‍ത്തിക്കുക. ഒരു തവണ വന്നയാള്‍ക്ക് സാധാരണഗതിയില്‍ ചിക്കന്‍പോക്‌സ് പിന്നീട് വരാറില്ല. എന്നാല്‍ ഒരാളില്‍ ഒന്നില്‍കൂടുതല്‍ തവണ ചിക്കന്‍പോക്‌സ് വരുന്നത് അപൂര്‍വമായി സംഭവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button