ഹൈദരാബാദ്: നിയമസഭയില്‍ കേന്ദ്രസര്‍ക്കാരിന്റെ ‘ചിറ്റമ്മ’നയത്തിനെതിരെ കറുത്ത ഷര്‍ട്ട് അണിഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു രംഗത്ത്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാല്‍, പ്രതിപക്ഷമായിരുന്നപ്പോഴും പ്രതിഷേധം രേഖപ്പെടുത്തുന്നതിന് കറുത്ത ബാഡ്ജ് മാത്രമായിരുന്നു ചന്ദ്രബാബു നായിഡു ധരിക്കാറെന്നും തെലുങ്ക് ദേശം പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു
Post Your Comments