തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന കോണ്‍ഗ്രസ് പരിഹാസത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന കമ്മിറ്റി രംഗത്ത്. രാജ്യത്തിന്റെ സമ്പത്ത് കുടുംബ ബജറ്റാക്കിയവരാണ് കോണ്‍ഗ്രസുകാരെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന അറുപത് വര്‍ഷവും കേന്ദ്ര സര്‍ക്കാരുകള്‍ അവതരിപ്പിച്ചത് കുടുംബത്തിന് വേണ്ടിയുള്ള ബജറ്റായിരുന്നു. രാജ്യത്തിന്റെ സമ്പത്ത് നെഹ്രു കുടുംബത്തിനും ചിദംബരം അടക്കമുള്ള കോണ്‍ഗ്രസുകാരുടെ കുടുംബങ്ങള്‍ക്കും പങ്കുവച്ചവരാണ് ബിജെപിയുടെ ബജറ്റിനെ പരിഹസിക്കുന്നത് എന്നുമാണ് ബിജെപി പറഞ്ഞത്
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇടത്തരക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് കര്‍ഷകര്‍ക്ക് മിനിമം വേതനം നല്‍കുന്നത്. ആശ, അംഗനവാടി ജീവനക്കാരുടെ വേതനം കൂട്ടിയതും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി – ഇ.എസ്.ഐ പരിധി ഉയര്‍ത്തിയതും അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി നേതൃത്വം പറഞ്ഞു.
Post Your Comments