ഷില്ലോംഗ്: പൗരത്വ നിയമ ദേദഗതി ബില്ലിനെതിരെ പ്രതിഷേധവവുമായി ബിജെപി എംഎല്‍എ രംഗത്ത്. മേഘാലയിലെ ബിജെപി എംഎല്‍എ സന്‍ബോര്‍ ഷുല്ലൈയാണ് ബില്ലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പൗരത്വ നിയമ ദേദഗതി ബില്‍ രാജ്യസഭയില്‍ പാസായാല്‍ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. പൗരത്വ ബില്ലിനെതിരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് ഷുല്ലൈയുടെ പ്രഖ്യാപനം.
ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ മുന്‍ കേന്ദ്രമന്ത്രി പോള്‍ ലിംഗ്ദോയും പങ്കെടുത്തിരുന്നു. ബില്ലുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ ജനുവരി 11 ന് നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ഷുല്ലൈ പറഞ്ഞു.
ബംഗ്ലദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തി ഇന്ത്യയില്യില് ആറ് വര്‍ഷമായി സഥിര താമസമാക്കിയ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്കു പൗരത്വം നല്കാന് വ്യവസ്ഥ ചെയ്യുന്നതാണു ഭേദഗതി ബില്‍. ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എതിര്‍പ്പ് രൂക്ഷമാകുന്നതിനോടൊപ്പം തന്നെ ബിജെപിയുടെ സഖ്യകക്ഷികള്‍ക്കിടയിലെ എതിര്‍പ്പും പുറത്തു വരികയാണ്.
Post Your Comments