Latest NewsKerala

ആന്‍ലിയയുടെ മരണം കൊലപാതകം തന്നെ; തെളിവുകള്‍ കൈവശമുണ്ടെന്ന് പിതാവ്

തൃശൂര്‍: തന്റെ മകളുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ആന്‍ലിയയുടെ പിതാവ്. ഇത് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പിതാവ് ഹൈജിനസ് പറയുന്നു.
മകളുടെ മരണം ആത്മഹത്യയാണെന്ന് ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ഹൈജിനസ് വ്യക്തമാക്കി. ആന്‍ലിയയുടെ മരണത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹൈജിനസ് പറഞ്ഞു.

ബംഗളുരുവിലേക്ക് ആന്‍ലിയയെ ട്രെയിന്‍ കയറ്റിവിട്ടു എന്നാണ് ഭര്‍ത്താവ് ജസ്റ്റിന്‍ പറയുന്നത്. അതേ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറാത്തത് സംശയാസ്പദമാണ്. അന്നേദിവസം സിസിടിവി പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സിസി ടിവി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവത്തിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണെന്നിരിക്കേ, അന്നേ ദിവസം മാത്രം സിസിടിവി പ്രവര്‍ത്തിച്ചില്ല എന്ന മറുപടി ദുരൂഹമാണെന്നും ഹൈജിനസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button