കൊച്ചി : പെരിയാറിൽ നഴ്സിംഗ് വിദ്യാർഥിനിയായ ആൻലിയ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുടുംബം. യുവതിയുടെ മരണത്തിൽ ഭർത്താവിന്‍റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പിതാവ് ഹൈജിനസ് ആരോപിച്ചു.
അന്വേഷണത്തിന്റെ ആദ്യഘട്ടം തന്നെ മകളുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് വാർത്തകൾ വരുമ്പോൾ വലിയ ആശങ്കയിലാണ് കുടുംബം ആരോപിച്ചു.കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും കൊച്ചിയിലുള്ള ആൻലിയയുടെ പിതാവിൽ നിന്നോ കുടുംബത്തിൽ നിന്നോ ക്രൈംബ്രാഞ്ച് മൊഴിയെടുത്തില്ല.
സംഭവം വർത്തയായപ്പോൾ സമൂഹമാധ്യമങ്ങളിൽ ആൻലിയയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകൾക്കും കമന്‍റുകൾക്കുമെതിരെ എത്തിയിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിതാവ് പറഞ്ഞു. ജസ്റ്റിന്‍റെ വീട്ടിലുള്ള കുഞ്ഞിന് തിരികെ കിട്ടാനും നടപടികളെടുക്കും.
Post Your Comments