തൃശൂര്‍: ബെഗുളൂരുവില്‍ നഴ്‌സായിരുന്ന ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടും ആന്‍ലിയയുടേത് കൊലപാതകമാണെന്നതിന് ഇതുവരെ പോലീസിന് തെളിവ് കിട്ടിയിട്ടില്ല.
അതേസമയം കേസിലെ പ്രതിയും ആന്‍ലിയയുടെ ഭര്‍ത്താവുമായ ജസ്റ്റിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് പോലീസ് ഇപ്പോഴഉം ജസ്റ്റിന്റെ മൊഴി എടുക്കല്‍ തുടരുകയാണ്. ദിവസങ്ങള്‍ക്കു മുമ്പാണ് ജസ്റ്റിന്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയത്. അതേസമയം ആത്മഹത്യാപ്രേരണയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ആന്‍ലിയ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം ഗാര്‍ഹികപീഡനം ആരോപിച്ച് ആന്‍ലിയയുടെ അച്ഛന്‍ ഹൈജിനസ് തൃശ്ശൂര്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗാര്‍ഹികപീഡനം, ആത്മഹത്യപ്രേരണാകുറ്റം എന്നീ കുറ്റങ്ങളുടെ ജസ്റ്റിനു മേല്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന് കാണിച്ച് ഹൈജിനസ് മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
ബെഗുളൂരുവിലേയ്ക്ക് പരീക്ഷയ്ക്ക് പോയ ആന്‍ലിയയെ കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് കാണാതായത്. പിന്നീട് 28-ന് മൃതദേഹം ആലുവ പുഴയില്‍ നിന്ന് കണ്ടെത്തി. ജസ്റ്റിനാണ് ആന്‍ലിയയെ റെയില്‍ വെ സ്റ്റേഷനില്‍ കൊണ്ടു വിട്ടത്. ആന്‍ലിയയെ കാണാനില്ലെന്ന പരാതി നല്‍കിയതും ജസ്റ്റിനാണ്. എന്നാല്‍ മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈജിനസ് പോലീലീസില്‍ പരാതി നല്‍കിയതോടെ ജസ്റ്റിന്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ കീഴടങ്ങുകയായിരുന്നു.ആന്‍ലിയയെ കാണാതായിട്ടും ജസ്റ്റിന്‍ ഈ വിവരം ഭാര്യയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.
Post Your Comments