മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും സമ്ബന്നനായ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സിന്റെ വിസ്‌മയ നേട്ടത്തിന് പിന്നിൽ പ്രധാന മന്ത്രിയല്ലാത്ത ഒരു മോദിയുണ്ട്. മനോജ് മോദി!. പൊതുജനത്തിനിടയില്‍ അറിയപ്പെടുന്നയാള്‍ അല്ലെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നാണ് മനോജ് മോദി.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ജിയോ ഫ്ളാറ്റ്‌ഫോംസിലേക്ക് ഫേസ്ബുക്കില്‍ നിന്നുള്‍പ്പെടെ 97,885 കോടി രൂപയുടെ നിക്ഷേപമെത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രം മോദിയാണ്. കമ്ബനിയുടെ പരമ്ബരാഗത, ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള പെട്രോകെമിക്കല്‍ ബിസിനസില്‍ നിന്ന് ഇന്റർനെറ്റ് ടെക്‌നോളജിയിലേക്ക് മുകേഷ് അംബാനി ചുവട് മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും മോദിയാണ്. പക്ഷേ, കമ്ബനിയില്‍ അദ്ദേഹത്തിന് പ്രത്യേക പദവിയൊന്നും ഇല്ലെന്നതും കൗതുകം!
കോവിഡ് ആഗോളതലത്തില്‍ സൃഷ്‌ടിച്ച സമ്പത്ത് ഞെരുക്കത്തിലും നിക്ഷേപം വന്‍തോതില്‍ വാങ്ങിക്കൂട്ടി ഏവരെയും ഞെട്ടിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ ഡിജിറ്റല്‍/ടെലികോം വിഭാഗമാണ് ജിയോ പ്ളാറ്റ്‌ഫോംസ്.
മാദ്ധ്യമങ്ങള്‍ക്കൊന്നും പിടികൊടുക്കാന്‍ ഇഷ്‌ടപ്പെടാത്തയാളാണ് മനോജ് മോദി.പ്രശംസകളെ മനോജ് മോദി ഇഷ്‌ടപ്പെടുന്നുമില്ല. ”റിലയന്‍സിലെ ജീവനക്കാരെ പരിശീലിപ്പിക്കുകയും ഉപദേശിക്കുകയും മാത്രമാണ് ഞാന്‍ ചെയ്യുന്നത്”” എന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. റിലയന്‍സ് റീട്ടെയില്‍, ജിയോ എന്നിവയില്‍ മോദിയുടെ വാക്കിന് എതിര്‍വാക്കില്ലെന്നാണ് കേള്‍വി. ”നിഷ്‌കരുണനായ പ്രഗത്ഭന്‍”” എന്നാണ് അദ്ദേഹത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ അടക്കം പറയുന്നത്.
മുകേഷിന്റെയും അനില്‍ അംബാനിയുടെയും പിതാവ് ധീരുഭായ് അംബാനി 1980കളില്‍ റിലയന്‍സിന്റെ പെട്രോകെമിക്കല്‍ സംരംഭത്തിന് തുടക്കമിടുന്നതു മുതല്‍, മനോജ് ഹര്‍ജീവന്‍ദാസ് മോദി കമ്ബനിക്കൊപ്പമുണ്ട്. ഇപ്പോള്‍, മൂന്നാംതലമുറയും മുകേഷ് – നീത അംബാനി ദമ്ബതികളുടെ മക്കളും ജിയോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുമായ ഇഷ, ആകാശ് എന്നിവര്‍ക്കൊപ്പവും മനോജ് പ്രവര്‍ത്തിക്കുന്നു. ഇത്, മനോജ് മോദിയില്‍ അംബാനി കുടുംബം അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ്.
2016ല്‍ ഇന്ത്യന്‍ ടെലികോം വിപണിയെ ഉലച്ചുകൊണ്ടുള്ള ജിയോയുടെ രംഗപ്രവേശത്തിന് പിന്നിലെ ബുദ്ധിയും മനോജിന്റേതായിരുന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട്, 40 കോടി ഉപഭോക്താക്കളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്ബനിയായി ജിയോ വളര്‍ന്നു. ചര്‍ച്ചകളിലെ തീരുമാനങ്ങളെ, റിലയന്‍സിന് അനുകൂലമാക്കി മാറ്റുന്ന പ്രഗത്ഭനായ ഇടനിലക്കാരന്‍ എന്ന വേഷമാണ് അദ്ദേഹം കമ്ബനിയില്‍ ചെയ്യുന്നത്.
നിക്ഷേപമഴ
(കഴിഞ്ഞ രണ്ടുമാസത്തിനിടെ ജിയോ നേടിയ നിക്ഷേപം)
ഫേസ്ബുക്ക് : ₹43,574 കോടി
സില്‍വര്‍ലേക്ക് : ₹10,203 കോടി
വിസ്‌റ്റ പാര്‍ട്ണേഴ്സ് : ₹11,367 കോടി
ജനറല്‍ അറ്റ്ലാന്റിക് : ₹6,598 കോടി
കെ.കെ.ആര്‍ : ₹11,367 കോടി
മുബദല : ₹9,903 കോടി
ആദിയ : ₹5,683 കോടി
ആകെ : ₹97,885 കോടി
Post Your Comments