നടക്കുന്ന വഴിയേ റോഡിനിരുവശവും ശവപ്പറമ്പുകളുമായി നാമാവശേഷമായി ഒരു നഗരം. ത്രില്ലെര്‍ സിനിമകളിലെ കഥയല്ലിത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന കോങ്കോയിലെ യാഥാര്‍ഥ്യമാണിത്. കോംഗോ റിപ്പബ്‌ളിക്കില്‍ ഗോത്രങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 900 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ 30 നു മുന്‍പ് കോങ്ഗോയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പാണ് രക്തച്ചൊരിച്ചില്‍ അരങ്ങേറിയത്. ബൊന്നനു- ബാറ്റെന്‌ടെ എന്നീ ഗോത്രങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായതു. മായി ടോംബേ പ്രവിശ്യയിലെ യംബിയിലായിരുന്നു സംഭവം. മധ്യ ആഫ്രിക്കന്‍ രാജ്യമായ കോങ്കോവില്‍ 2 പതിറ്റാണ്ടോളമായി ജോസഫ് കാബിലയുടെ ഭരണമാണ്. തിരഞ്ഞെടുപ്പ് നടത്താന്‍ ഭരണകൂടം വിമുഖത കാണിച്ചിരുന്നു. യമ്പിയില്‍ കലാപത്തെത്തുടര്‍ന്നു വീടുകള്‍ കത്തി നശിപ്പിച്ചു ആളുകള്‍ പലായനം ചെയ്തു തിരഞ്ഞെടുപ്പ് സാമഗ്രികള്‍ കേടുപാടുവരുത്തി, അതിനാല്‍ അവിടുത്തെ തിരഞ്ഞെടുപ്പ് മാറ്റി വയ്ച്ചു.
ഐക്യ രാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല. വംശവെറി കോംഗോയുടെ എക്കാലത്തെയും ശാപമാണ്. ഇതിനു പുറമെ രോഗങ്ങളാലും പീഡിതരാണ് ഇവിടുള്ളവര്‍. 679 ഓളം പേര്‍ക്ക് എബോള വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. 60 വര്‍ഷത്തിനിടെ ജനാധിപത്യപരമായ അധികാരകൈമാറ്റം ഇപ്പോഴാണ് നടക്കുന്നത്. ജനങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്ന ഒരു ദിവസമാണ് കോംഗോ ഇപ്പോള്‍ സ്വപ്‌നം കാണുന്നത്.
Post Your Comments