ബെംഗളൂരു : നഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ വഞ്ചന തുടര്‍ക്കഥയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രതിദിന തീവണ്ടിയായ യെശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്സ് യെശ്വന്ത്പൂരില്‍ നിന്ന് എടുത്തു മാറ്റി ബാനസവാടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനുള്ള നീക്കം.
നഗരത്തില്‍ 2 റെയില്‍വേ ടെര്‍മിനലുകള്‍ മാത്രമേ ഉള്ളൂ അതില്‍ ഒന്ന് സിറ്റി റെയില്‍വേ സ്റ്റേഷനും അടുത്തത് യെശ്വന്ത്പൂര്‍ സ്റ്റേഷനുമാണ്,യാത്രക്കാര്‍ക്ക് വൃത്തിയുള്ള ശുചി മുറി,വേറെ വേറെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍,ഭക്ഷണ ശാലകള്‍,വൈ ഫൈ അടക്കമുള്ള യാത്രക്കാര്‍ക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഉള്ള സ്റ്റേഷന്‍ ആണ് യെശ്വന്ത് പൂര്‍, എന്നാല്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 13 കിലോ മീറ്റര്‍ അകലെയാണ് 2 പ്ലാറ്റ്‌ഫോമുകള്‍ മാത്രമുള്ള ഒരു ചെറിയ സ്റ്റേഷന്‍ ,ബാനസവാടി മുകളില്‍ പറഞ്ഞ ഒരു സൗകര്യങ്ങളും അവിടെ ലഭ്യമല്ല.തുടര്‍ യാത്രയ്ക്ക് ബസ് സര്‍വീസുകളില്ല.ബസ് പിടിക്കാന്‍ വീതികുറഞ്ഞ റോഡിലൂടെ ഒരു കിലോമീറ്റര്‍ നടക്കണം. രാവിലെ ട്രെയിനിറങ്ങി മെയിന്‍ റോഡിലേക്കു പോയ രണ്ടു മലയാളികള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു.
ഇവിടെ നിന്നു രാവിലെ ഓട്ടോയില്‍ ബെംഗളൂരുവിന്റെ ഇതര ഭാഗങ്ങളിലെത്താന്‍ ചുരുങ്ങിയത് 250 രൂപയാകും.0നഗരത്തിന്റെ ഏതു ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ക്കും യെശ്വന്ത് പൂരില്‍ എത്തുക എന്നത് എളുപ്പമാണ് യെശ്വന്ത് പൂര്‍ സ്റ്റേഷന്റെ രണ്ടു വശങ്ങളില്‍ നിന്നും ബസ് സര്‍വീസുകള്‍ നിലവില്‍ ഉണ്ട്.ഗ്രീന്‍ ലൈന്‍ മെട്രോ സ്റ്റേഷനും റെയില്‍വേ സ്റ്റേഷന് സമീപത്ത് ആണ്.പ്രീ പൈഡ് ടാക്‌സി,ഓട്ടോ,റേഡിയോ ടാക്‌സി സര്‍വീസുകളും ഇടതടവില്ലാതെ ലഭ്യമാണ്.എന്നാല്‍ ബാനസവാടി സ്റ്റേഷനില്‍ പുലര്‍ച്ചയോ അര്‍ദ്ധരാത്രിയോ വന്നിറങ്ങുന്നവര്‍ കുഴഞ്ഞത് തന്നെ ബസ് സര്‍വീസോ ടാക്‌സി സര്‍വീസോ ഇല്ല എന്നു മാത്രമല്ല കഴുത്തറപ്പന്‍ വില ഈടാക്കുന്ന ഓട്ടോ സര്‍വീസുകള്‍ യാത്ര കൂടുതല്‍ അരക്ഷിതമാക്കും.
Post Your Comments