തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥിയാകുവാനായി മോഹന്‍ലാലിനെ ബിജെപി സമീപിച്ചിരുന്നതായി വെളിപ്പെടുത്തി ഓ.രാജഗോപാല്‍ എംഎല്‍എ. ഒരു ദേശീയ മാധ്യമത്തോടാണ് തങ്ങള്‍ മോഹന്‍ലാലിനെ സമീപിച്ച കാര്യം രാജഗോപാല്‍ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം മോഹന്‍ലാലിനെ പരിഗണിക്കുന്നതായി നേരത്തേയും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി നേതാവ് തന്നെ ഈക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്.
‘ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാല്‍ തല്പരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്’.-രാജഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയോടും ഏറെ അടുപ്പം പുലര്‍ത്തുന്ന മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളേയും പിന്തുണച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു.
Post Your Comments