തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നരലക്ഷം പേര്‍ കൂടി വോട്ടർ പട്ടികയിൽ പേരുചേർത്തു. ഇതുവരെ ചേർക്കാത്തവർക്ക് ഇന്നുകൂടി അവസരം നൽകുന്നു.കൂടുതൽ ആളുകൾ ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 2.53 കോടിയാകും. കൃത്യമായ കണക്ക് ഇന്നു പുറത്തുവിടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.
ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പാക്കാം.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിക്കു തലേന്നു വരെ ഇനി പട്ടികയില്‍ പേരു ചേര്‍ക്കാനാകും. വോട്ടെടുപ്പിനു മുന്‍പ് ഇവരുടെ പേരു കൂടി ഉള്‍പ്പെടുത്തി അനുബന്ധ വോട്ടര്‍ പട്ടിക തയ്യാറാക്കും. മുഖ്യപട്ടികയിലും അനുബന്ധ പട്ടികയിലും ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവുക.
Post Your Comments