![venkaiah naidu](/wp-content/uploads/2018/05/venkaiah-naidu.png)
കൊച്ചി: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു നാളെ കേരളത്തിലെത്തുന്നു. നാളെ വൈകിട്ട് 4.30ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന വെങ്കയ്യനായിഡു 4.50ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളിലെ മുഖ്യാതിഥിയാകും. കെ.വി. തോമസ് എം.പിയുടെ വിദ്യാധനം പദ്ധതിയിലുള്‍പ്പെടുത്തി നല്കുന്ന കിന്‍ഡിലുകളുടെ ( ഇ – ബുക്ക് റീഡര്‍) വിതരണോദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മേയര്‍ സൗമിനി ജെയിന്‍, കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, കോളേജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലക്കാപ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 2ന് രാവിലെ 10.30ന് നാവിക വിമാനത്താവളത്തില്‍ നിന്ന് ഉപരാഷ്ട്രപതി കോട്ടയത്തേക്ക് തിരിക്കും. 11.15ന് കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ അഖിലകേരള ബാലജന സംഖ്യം നവതി ആഘോഷത്തില്‍ പങ്കെടുക്കും. 3.30ന് കൊല്ലം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രസ്‌ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് വെങ്കയ്യനായിഡു തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.
Post Your Comments