വടക്കാഞ്ചേരി: വാഹന തട്ടിപ്പുകേസിലെ പ്രധാന പ്രതി വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായി. പള്ളം സ്വദേശി പാറക്കല്‍ ഷെരീഫി(39)നെയാണ് വടക്കാഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അക്കിക്കാവ് സ്വദേശി ജയേഷ്, തെക്കുംകര സ്വദേശി സിദ്ധിഖ് എന്നിവരുടെ പരാതി പ്രകാരമാണ് വടക്കാഞ്ചേരി പോലീസ് ഷെരീഫിനെതിരെ കേസെടുത്തത്.
താത്കാലിക ആവശ്യങ്ങള്‍ക്ക് വാങ്ങിയ വാഹനങ്ങള്‍ തിരിച്ച് നല്‍കാതെ വില്‍പ്പന നടത്തുകയാണ് തട്ടിപ്പു സംഘത്തിന്റെ രീതി. പരാതിക്കാരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും കൈക്കലാക്കിയിരുന്നു. പാലക്കാട് നൂറണി സ്വദേശി ഹനീഫയാണ് ഇയാളുടെ സഹായി. അഞ്ച് വാഹനങ്ങള്‍ കൈക്കലാക്കിയ ശേഷം ഹനീഫ വഴിയാണ് ഷെരീഫ് വില്‍പ്പന നടത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ ഷെരീഫ് തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു.
അന്വേഷണസംഘത്തില്‍ എസ്.ഐ. കെ.സി. രതീഷ്, എ.എസ്.ഐ. ജോര്‍ജ്, സി.പി.ഒ.മാരായ വിജയന്‍, അനീഷ്, ജോബിന്‍ ഐസക്, വനിതാ പോലീസ് ഓഫീസര്‍ ഇന്ദു എന്നിവരുണ്ടായിരുന്നത്. വടക്കാഞ്ചേരി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments