ന്യൂഡല്‍ഹി : ഇന്ത്യയില്‍ വാട്ട്സ് ആപ്പ്, ഫെയ്സ്ബുക്ക്, സ്കൈപ് എന്നിവയ്ക്ക് നിയന്ത്രണം വരും ഇതു സംബന്ധിച്ച് ട്രായ് തങ്ങളുടെ പുതിയ തീരുമാനം അറിയിച്ചു. ഇവയെ ഓവര്‍ ദ് ടോപ് (ഒടിടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം എന്നാണ് സൂചന. ഫെബ്രുവരി അവസാനത്തോടെ ശുപാര്‍ശകള്‍ ക്രോഡീകരിച്ച് സര്‍ക്കാരിനു സമര്‍പ്പിക്കാനാണ് ട്രായിയുടെ നീക്കം.
ടെലികോം സേവനദാതാക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന വാദവുമായി മൊബൈല്‍ സേവനദാതാക്കളുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്തെത്തിയിട്ടുണ്ട്. മൊബൈല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ വലിയ ലൈസന്‍സ് നിരക്കും നികുതിയും നല്കുമ്പോള് ഒടിടി രംഗത്തുള്ളവര്‍ക്ക് ഇതൊന്നും ഈടാക്കുന്നില്ല. ഡേറ്റ നിരക്കു കുറഞ്ഞതോടെ ഒടിടി കമ്പനികള്‍ വന്‍ നേട്ടമുണ്ടാക്കുന്നതായും ഇവര്‍ പറയുന്നു.
Post Your Comments