തി രുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ആസ്ഥാനത്തായിരുന്നു കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് യാത്രയയപ്പ് സംഘടിപ്പിച്ചത്. വേദിയില്‍ അദ്ദേഹം തനിയെ എഴുതി തയ്യാറാക്കിയ കവിത ചൊല്ലിയായിരുന്നു വേദിയില്‍ സംസാരിക്കാന്‍ ആരംഭിച്ചത്..
അദ്ദേഹം ചൊല്ലിയ കവിത
“വസന്തത്തിന്റെ ഹൃദയത്തില്‍ മൃത്യുഗന്ധം
നിങ്ങള്‍ തന്ന വിഷം ഔഷധമെന്ന് പാടിയതാര് ?
സ്വര്‍ണ്ണ ചഷകത്തില്‍ നഞ്ച് വിതച്ചതാര് ?
ഈ സ്ഥാപനത്തിന്‍റെ പടിവാതില്‍ക്കല്‍
അവശനായി എത്തിയൊരു ഭിക്ഷക്കാരനല്ല ..
സിഎംഡിയെന്ന കല്‍പ്പിത സിംഹാസനത്തിന്‍റെ
അധികാരം മത്സരിച്ച് വാങ്ങിയവനുമല്ല..
കാലം പായും ..
സമരങ്ങളും വര്‍ഗ്ഗസമരങ്ങളും ഇസങ്ങളും വരും
ശിശിരം വിരിയും വസന്തം പൂക്കും
അപ്പോഴും ചരിത്രം താനെ ഒഴുകും “‘..
ഈ സ്ഥാപനത്തെ ഞാനൊരു കാമിനിയെ പോലെ സ്നേഹിച്ച് തുടങ്ങി. ഒരു ഉദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാനപനത്തെ സ്വന്തമെന്ന് കരുതി സ്നേഹിക്കാന്‍ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ലെന്നും പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കൂടുതല്‍ കര്‍മ്മനിരതരായി കൂടെ നില്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും തച്ചങ്കരി പറഞ്ഞു.
Post Your Comments