കൊ ച്ചിയില്‍ നടന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയുടെ പോസ്റ്ററിന് വേണ്ടി പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രമാണ് ബജറ്റിന്‍റെ മുഖചിത്രമായി ധനമന്ത്രി തെരഞ്ഞെടുത്തത്. രം: നവോത്ഥാനത്തിന്‍റയും സ്ത്രീപക്ഷ നിലപാടിന്‍റേയും സന്ദേശം നല്‍കാനാണ് അയ്യങ്കാളിയുടെയും പഞ്ചമിയുടേയും ചിത്രം ബജറ്റ് പ്രസംഗത്തിന്‍റെ മുഖചിത്രമാക്കിയതെന്ന് ധനമന്ത്രി തോമസ് ഐസക് വിശദമാക്കി. സ്ത്രീകള്‍ വരച്ച ചിത്രങ്ങളാകണം ബജറ്റ് രേഖകള്‍ക്കു നല്‍കുന്ന കവര്‍ ചിത്രങ്ങളായി നല്‍കേണ്ടതെന്നും തീരുമാനിച്ചിരുന്നതായി അദ്ദേഹം. ഗോഡ്ഫ്രേ ദാസാണ് കവർ ഡിസൈനിങ് നിര്‍വ്വഹിച്ചിരുന്നത്.
മന്ത്രി തോമസ് ഐസകിന്‍റെ കുറിപ്പ്..
ഇത്തവണ ബജറ്റ് പ്രസംഗത്തിൻ്റെ കവർ എന്തായിരിക്കണം? അന്വേഷണം അവസാനിച്ചത് പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രത്തിലാണ്. ചിത്രം കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. നമ്മുടെ നവോത്ഥാനനായകരിൽ പ്രമുഖ സ്ഥാനം അദ്ദേഹത്തിനുണ്ട്. മാത്രമല്ല, സ്ത്രീകൾ വരച്ച ചിത്രങ്ങളാകണം ബജറ്റ് രേഖകൾക്കു നൽകുന്ന കവർ ചിത്രങ്ങളായി നൽകേണ്ടത് എന്നും തീരുമാനിച്ചിരുന്നു. ഗോഡ്ഫ്രേ ദാസ് നന്നായി കവർ ഡിസൈനും നിർവഹിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ
https://www.facebook.com/thomasisaaq/posts/2552029031479889
Post Your Comments