വിവാഹം കഴിഞ്ഞ് പലപ്പോഴും എല്ലാവരേയും പ്രതിസന്ധിയിലാക്കുന്നത് വിശേഷമുണ്ടോ എന്ന ചോദ്യമാണ്. എന്നാല്‍ ഇത് പലരേയും വിഷമത്തിലാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇന്നത്തെ കാലത്ത് വന്ധ്യതയുടെ നിരക്ക് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഗര്‍ഭധാരണത്തെക്കുറിച്ച് സ്ത്രീകളുടെ ആശങ്കകള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗര്ഭധരണസമയമാണ്. ഒരു ആര്‍ത്തവ ചക്രത്തിനിടയില്‍ ഗര്‍ഭം ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണ് എന്നത് പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ്. മാസമുറ തുടങ്ങി 9 മുതല്‍ 19 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ ബന്ധപ്പെടുന്നതാണ് ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതല്‍. ആര്‍ത്തവം ക്രമമാണെങ്കില്‍ 28-30 ദിവസത്തിനുള്ളില്‍ എല്ലാ മാസവും ഇത് ആവര്‍ത്തിക്കും.
അങ്ങനെയുള്ളവരില്‍ അടുത്ത മാസമുറ വരുന്നതിന് 14 ദിവസം മുമ്പാണ് അണ്ഡവിസര്‍ജനം നടക്കുന്നത്. അണ്ഡവിസര്‍ജനത്തിനു ശേഷം അണ്ഡത്തിന് 24 മണിക്കൂര്‍ മാത്രമാണ് ആയുസ് ഉണ്ടാകുക. അണ്ഡവിസര്‍ജനം നടക്കുന്ന സമയത്താണ് ഗര്‍ഭിണിയാകാന്‍ അനുയോജ്യം. ഈ സമയം ബന്ധപ്പെട്ടാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തവരില്‍ ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുന്നു. ഓവുലേഷന് കൃത്യമാണോ എന്നറിയാന്‍ ഓവുലേഷന് പ്രെഡിക്ഷന് കിറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
Post Your Comments