ലക്നൗ: ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിര്‍മിച്ച പ്രതിമകളുമായി സംബന്ധിച്ച കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഏഴ് സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്. നിലവില്‍ 19 പേര്‍ കേസില്‍ പ്രതിയാണ്.
മായാവതി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന നസീമുദ്ദീന്‍ സിദ്ദിഖിയും ബാബു സിംഗ് കുശ്വാഹയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.
4 സ്മാരകങ്ങള്‍ നിര്‍മിച്ചതില്‍ 199 പേര്‍ ഫണ്ട് തിരിമറി നടത്തിയതായി നേരത്തെ ലോകായുക്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1,400 കോടി ചെലവായ പദ്ധതിയില്‍ സര്‍ക്കാരിന് 111 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ആരോപണം. മായാവതിക്ക് ശേഷം അഖിലേഷ് യാദവ് മുഖ്യമന്ത്രിയായപ്പോഴാണ് ലോകായുക്ത റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments