നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി 2019ലെ ബജറ്റ് അവതരണം പൂര്‍ത്തിയായി. എല്ലാ ജില്ലകളിലും വനിതാ മതിലിന് തുല്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്. നവോത്ഥാന കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടും ശബരിമല വിഷയത്തെ കുറിച്ച് എടുത്തു പറഞ്ഞു കൊണ്ടുമാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
ബജറ്റ് അവതരണം ഒറ്റ നോട്ടത്തില്‍
1- നവോത്ഥാനത്തെ കുറിച്ച് പഠിക്കാന്‍ സമഗ്ര മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നാണ് ബജറ്റിലെ ആദ്യ പ്രഖ്യാപനം. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പ് പദ്ധതിയില്‍ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി. നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍. റീബില്‍ഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്.
2- നവകേരളത്തിന് 25 പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. 25 മേഖലകളെ മുന്‍നിര്‍ത്തിയായിരിക്കും പദ്ധതികള്‍ക്ക് ലക്ഷ്യം കാണുക. 1.42 ലക്ഷം കോടിയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുക.
3- വ്യവസായ പാര്‍ക്കുകള്‍ക്കായി 141 കോടിരൂപയാണ് ചെലവഴിക്കും. കോര്‍പറേറ്റ് നിക്ഷേപവും വര്‍ധിപ്പിക്കുന്നു. 50 ലക്ഷം ചതുരശ്ര അടിയില്‍ ഐടി പാര്‍ക്കുകള്‍ നിര്‍മിക്കും. സ്റ്റാര്‍ട്ടപ്പുകളും വര്‍ധിപ്പിക്കും. ക്യാന്‍സര്‍ രോഗ നിര്‍ണയം, ബഹിരാകാശ സാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി തുടങ്ങിയവ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കാനുള്ള സമ്മേളനങ്ങള്‍ ആവിഷ്‌കരിക്കും. 70 കോടിരൂപ ഇതിനായി ചെലവഴിക്കുന്നു.
4- ആതുര സേവനം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി നല്‍കും. കേര ഗ്രാമം പദ്ധതിക്ക് 43 കോടി രൂപയും നല്‍കും
5- പുളിങ്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019-20 ല്‍ 500 കോടി രൂപയെങ്കിലും ചെലവഴിക്കും.
6- കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. കാപ്പിക്കുരു സംഭരിക്കുമ്പോള്‍ 20 മുതല്‍ 100 ശതമാനം വരെ അധികവില. കുരുമുളക് കൃഷിക്ക് 10 കോടി. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവയ്ക്കുന്നു. സ്വകാര്യനിക്ഷേപത്തെ അകമഴിഞ്ഞു സ്വീകരിക്കുന്നു. പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ. കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും. അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും.
7- കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ നിര്‍മ്മിക്കും. ഇതിനായി കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും.
ജിഡിസിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കും.അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായുള്ള തുക 50 കോടിയില്‍നിന്നു 75 കോടിയായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.
8- ഓക്കി പാക്കേിന് 1000 കോടി രൂപ വകയിരുത്തി. തീരദേശത്തെ താലൂക്ക് ആശുപത്രികളുടെ നവീകരണതിന് 90 കോടി രൂപ. തീരദേശ മേഖലയിലെ ആശുപത്രികള്‍ ഈ വര്‍ഷം നവീകരിക്കും. മത്സ്യത്തൊഴിലാളികള്‍ പലിശ രഹിത വായ്പ നല്‍കാന്‍ മല്‍സ്യ ഫെഡിന് ഒന്‍പത് കോടി രൂപ അനുവദിക്കും. കൂടാതെ മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്്‌ളറ്റുകള്‍ നിര്‍മ്മിക്കും. കടലാക്രമണമുള്ള തീരത്ത് നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം. പുനഃരധിവാസത്തിനായി 100 കോടി മാറ്റിവച്ചിട്ടുണ്ട്.
9- ജീവനോപാധികള്‍ കണ്ടെത്താന്‍ ഒരു വാര്‍ഷികപദ്ധതി നടപ്പാക്കുന്നതിന് 4700 കോടി രൂപ മാറ്റിവെക്കും. 118 സ്‌കീമുകളിലായാണ് പദ്ധതി നടപ്പാക്കുക. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനവിഹിതമായി 210 കോടി രൂപ വകയിരുത്തി.
10- 2019-20 വര്‍ഷത്തെ ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ്. തിരുവനന്തപുരത്തെ സിറ്റി സര്‍വീസിനായി ഇലക്ട്രിക് ബസുകള്‍ മാത്രമായിരിക്കും ഇനി ഉപയോഗിക്കുക. ഇതിനായി 12 കോടി രൂപ വിലയിരുത്തും. ഈ വര്‍ഷം 10000 ഇലക്ട്രിക് ഓട്ടോകള്‍ക്ക് പ്രത്യേക സബ്സിഡി നല്‍കും. ചാര്‍ജ് ചെയ്ത ഇലക്ട്രിക് ബാറ്ററികള്‍ മാറ്റിയെടുക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ നഗരങ്ങളില്‍ സ്ഥാപിക്കും.
11- പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടി വകയിരുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചിലവ് ഇനിമുതല്‍ നോര്‍ക്ക വഹിക്കും. സാന്ത്വനം പദ്ധതിക്ക് 25 കോടി രൂപ. പ്രവാസി സംരഭകര്‍ക്ക് മൂലധന സബ്‌സിഡി നല്‍കുന്നതിന് 15 കോടിരൂപയും ലോക കേരള കേരള സഭക്കും ആഗോള പ്രവാസി ഫെസ്റ്റിനും 5 കോടി രൂപയും വകയിരുത്തി.
12- തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും. 55,000 കോടി രൂപ ചിലവഴിച്ച് ഏഴ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.
13- പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന് ആയിരം കോടി രൂപയുടെ പാക്കേജ്. കായലിന്റെ പുറം ബണ്ടിന്റെ അറ്റകുറ്റപ്പണിക്കായി 47 കോടി വകയിരുത്തി. 230 കോടിയുടെ കുട്ടനാട് കുടിവെള്ളപ്പദ്ധതി നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും. 16 കോടി ചിലവില്‍ കുട്ടനാട്ടില്‍ പുതിയ താറാവ് ബ്രീഡിങ് ഫാം തുടങ്ങും.
14- കേരളാബാങ്ക് ഈ വര്‍ഷം രൂപീകരിക്കും. കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷക്ക് നാല് ഭാഗങ്ങളായി സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി.
15- സ്ത്രീശാക്തീകരണത്തിനായി 1420 കോടി. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്ന വിവിധ പദ്ധതികള്‍ക്കായി 1000 കോടിയും പ്രഖ്യാപിച്ചു. 25,000 സ്ത്രീകള്‍ക്ക് 400600 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതികള്‍ കൊണ്ടുവരും. നാല് ശതമാനം പലിശക്ക് 3500 കോടി വായ്പ അനുവദിക്കും.
16- 32 കോടിരൂപയാണ് വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനായുള്ള ബഡ്ജറ്റ്. പൊതു വിദ്യാഭ്യാസ രംഗത്തെ സൗകര്യങ്ങള്‍ക്കായി കിഫ്ബിയില്‍നിന്ന് 2238 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കിഫ്ബി സഹായം ലഭിക്കാത്ത സ്‌കൂളുകള്‍ക്ക് 170 കോടി സര്‍ക്കാര്‍ അനുവദിച്ചു. ഹയര്‍സെക്കണ്ടറിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 80 കോടി രൂപ മാറ്റിവെച്ചു. ശ്രദ്ധ എന്ന പരിഹാര ബോധവത്കരണ പരിപാടിക്കായി 10 കോടി രൂപയാണ് മാറ്റിവെക്കുന്നത്.
17- ടൂറിസം മേഖലയ്ക്ക് 270 കോടി രൂപ മാറ്റിവെച്ചു. 82 കോടി ടൂറിസം മാര്‍ക്കറ്റിങ്ങിന്. 132 കോടി പശ്ചാത്തല വികസനത്തിനും പ്രളയം മൂലം നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് നല്‍കാന്‍ 20 കോടി വകയിരുത്തി. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി. ക്ഷേമപെന്‍ഷന്‍ നൂറുരൂപ വര്‍ധിപ്പിച്ചു.
18- റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിച്ചതിനാല്‍ കേരളബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് ബജറ്റില്‍ പറഞ്ഞു. റബ്കോയുടേയും മാര്‍ക്കറ്റ് ഫെഡിന്റേയും കിട്ടാക്കടം 306 കോടി രൂപ സര്‍ക്കാര്‍ നല്‍കി. കേരള സഹകരണ നിയമവും ചട്ടവും പാലിച്ച് ബാങ്കുകളെ ലയിപ്പിക്കും. കേരളത്തിലെ സംസ്ഥാന സഹകരണബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, അവയുടെ എണ്ണൂറോളം ശാഖകള്‍ എന്നിവയെല്ലാം കേരളബാങ്കില്‍ ലയിക്കും.
20- സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി ആവിഷ്‌കരിച്ചു. 42 ലക്ഷം ആളുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. ഒരു ലക്ഷം രൂപയുടെ ചികില്‍സാ ചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും. ജീവിതശൈലീ രോഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ നല്‍കും.
21- ശബരിമലക്ഷേത്രം തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കും. പമ്പയില്‍ 10 ലക്ഷം സംഭരണശേഷിയുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടിയും പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റില്‍ 11,867 കോടി വകയിരുത്തി. ഇതോടെ തദ്ദേശസ്ഥാനപനങ്ങള്‍ക്ക് കേന്ദ്രസഹായമടക്കം 21,000 കോടിയായി. ഗ്രാമപഞ്ചായത്തുകള്‍ 6,384 കോടി. ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ക്ക് 2,654 കോടി. വയനാട് ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
22- ഏറ്റവും പ്രധാനപ്പെട്ടതാണ് റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി രൂപ അനുവദിച്ചത്. കൂടാതെ റബ്ബര്‍ അധിഷ്ഠിത വ്യവയായങ്ങള്‍ക്ക് പാര്‍ക്ക് ആരംഭിക്കും. നാളികേര പ്രതിസന്ധി മറികക്കാനും ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിനായി വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. കൂടാതെ നാളികേരത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേകം പദ്ധതി നടപ്പാക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.
23- 2019-20 വര്‍ഷത്തെ കേരളാ ബജറ്റില്‍ റെയില്‍വേയ്ക്ക് ആശ്വാസമാകുന്ന പാത നവീകരണം. പുതിയ പാതയ്ക്ക് 55,000 കോടിയാണ് അനുവദിക്കുന്നത്. അതിവേഗ റെയില്‍പാതയാണ് ലക്ഷ്യം കാണുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
24- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നൂറ് കോടി രൂപ സാമ്പത്തിക സഹായം നല്‍കും. അതേസമയം മലബാര്‍, കൊച്ചിന്‍ ബോര്‍ഡുകള്‍ക്കായി 36 കോടി രൂപ വകയിരുത്തി.
25- ആഡംബര ഉല്‍പന്നങ്ങള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് പ്രളയ സെസ് വര്‍ധിപ്പിച്ചതോടെ വിവിധ സാധനങ്ങള്‍ക്ക് വില കൂടി. പ്ലൈവുഡ്, പെയിന്റ്, സിമന്റ്, മാര്‍ബിള്‍, ഗ്രാനേറ്റ്, ടൈല്‍സ്, ടൂത്ത് പേസ്റ്റ്, സോപ്പ്, പാക്കറ്റ് ഫുഡുകള്‍, ചോക്ലേറ്റ്, ശീതള പാനീയം, സ്വര്‍ണം, കാര്‍, ഇരുചക്ര വാഹനം, മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, എസി,ഫാന്‍, കംപ്യൂട്ടര്‍, ക്യാമറ, സിനിമ ടിക്കറ്റ്, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, പാന്‍ മസാല, ബയോഡീസല്‍ എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചു. ബിയര്‍ വൈന്‍ എന്നിവയ്ക്ക് രണ്ടു ശതമാനം നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്.
Post Your Comments