സോളാര്‍ ഉപയോഗിച്ചുളള പുതിയ ഊര്‍ജ്ജ പദ്ധതിക്ക് സൗദി അറേബ്യ തുടക്കം കുറിക്കുന്നു. വിവിധ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് ചുവട് മാറ്റുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് പുതിയ സോളാര്‍ പദ്ധതികളുടെ പ്രഖ്യാപനം.രണ്ടേകാല്‍ ലക്ഷം വീടുകള്‍ക്ക് വൈദ്യതി ലഭ്യമാക്കാന്‍ കഴിയുന്ന 1.51 ഗിഗാ വാട്ട്സ് വൈദ്യുതി ഉല്പാദനം പ്രതീക്ഷിക്കുന്ന ഏഴ് പ്രൊജക്ടുകള്‍ക്കാണ് അംഗീകാരമായത്.
രാജ്യത്ത് നടപ്പിലാക്കി വരുന്ന രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി.ഒന്നര ബില്യണ്‍ ഡോളറാണ് ചിലവ്. നാലായിരത്തി അഞ്ഞൂറ് പേര്‍ക്കാണ് ഇതിന്റെ ഭാഗമായി തൊഴില്‍ ലഭിക്കുന്നത്. പദ്ധതി ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തില്‍ ഇരുപത്തിയഞ്ച് ഗിഗാ വാട്സ് കാറ്റില്‍ നിന്നും സോളാറില്‍ നിന്നുമായി കണ്ടെത്തുവാനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇത് പത്ത് വര്‍ഷത്തിനകം ഇരുന്നൂറ് ഗിഗാ വാട്സ് ആയി ഉയര്‍ത്തുവാനും പദ്ധതിയുണ്ട്.സൗദി ഊര്‍ജ മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.
Post Your Comments