ഹൈദരാബാദ്: സാനിയാ മിര്‍സയുടെ കുഞ്ഞിന്റെ ചിത്രമെടുക്കാന്‍ ഫോട്ടോഗ്രാഫർമാർ മത്സരിക്കുകയാണ്. എന്നാൽ ക്യാമറയിൽ മകന്റെ മുഖം പതിയാതിരിക്കാന്‍ സാനിയ പരമാവധി ശ്രമിച്ചിരുന്നു. ഇപ്പോൾ ഒരുമാസത്തിനിടെ മൂന്നിലധികം ചിത്രങ്ങൾ സാനിയ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. മകന് തന്റെ കൈയിലിരിക്കുന്ന ചിത്രമാണ് സാനിയ ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാമറയും ടെലിവിഷനും ഇഷ്ടപ്പെടുന്ന ’എന്റെ മകന്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റുചെയ്തത്. എന്നാൽ അടിക്കുറിപ്പിനെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ചിത്രം പുറത്തുവിടുന്നതിന് ഇത്രയും തള്ളലിന്റെ ആവശ്യം ഇല്ലെന്നാണ് മിക്കവരും വ്യക്തമാക്കുന്നത്.
Post Your Comments