Latest NewsKerala

പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം

നെടുങ്കണ്ടം: പള്ളി കപ്പേളയുടെ നേര്‍ച്ച പെട്ടി കുത്തിതുറന്ന് മോഷണം. ചേമ്പളത്താണ് സംഭവം നടന്നത്. ചേമ്പളം സെന്റ് ജോസഫ് പള്ളിയുടെ ഇന്‍ഫന്റ് ജീസസ് കപ്പേളയിലെ നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് അയ്യായിരം രൂപ നഷ്ടപ്പെട്ടതായി പള്ളി അധികൃതര്‍ അറിയിച്ചു.

നേര്‍ച്ചപ്പെട്ടിയുടെ താഴ് ഇരുമ്പുവടി ഉപയോഗിച്ച് തകര്‍ത്തശേഷമാണ് നേര്‍ച്ചപ്പെട്ടി തുറന്നതെന്ന് കരുതുന്നു. ഇടവക തിരുനാള്‍ സമാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് മോഷണം നടന്നത് .

കഴിഞ്ഞ ദിവസം കന്യാസ്ത്രീമഠത്തില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ 75,000 രൂപ നഷ്ടപ്പെട്ടു. നെടുങ്ങാടപ്പള്ളി മഠത്തിലാണ് മോഷണം നടന്നത്. ജില്ലാ അതിര്‍ത്തിയില്‍ സെന്റ് ഫിലോമിനാസ് സ്‌കൂളിനോട് ചേര്‍ന്നുള്ള ആരാധനാമഠത്തിലായിരുന്നു സംഭവം.

രാവിലെ 10-നും 11.30-നും ഇടയിലാണ് മോഷണം നടന്നത്. മദര്‍ സുപ്പീരിയറിന്റെ മുറിയിലെ അലമാരകളിലും മേശയിലും സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. എന്നാല്‍ മോഷണം നടന്ന വിവരം വൈകുന്നേരം മാത്രമാണ് അധികൃതര്‍ അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button