കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ചരിത്രത്തില്‍ ആദ്യമായി പവന് വില 24,600 രൂപയായി. ഗ്രാമിന് 3,075 രൂപയും. രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയിലെ ഉയര്‍ന്ന ആവശ്യവുമാണ് വില ഉയരാന്‍ കാരണം. ബുധനാഴ്ച മാത്രം പവന് 200 രൂപ വര്‍ധിച്ചു. ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു വില. രണ്ടു മാസത്തിനിടെ പവന് 2,180 രൂപ വര്‍ധിച്ചു. 2012 നവംബര്‍ 27ലെതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്നവില പവന് 24,240 രൂപ. 2012ന്റെ അവസാന മാസങ്ങളില്‍ ട്രോയ് ഔണ്‍സിന് 1,885 ഡോളറായിരുന്നു വില ഇന്ന് 1289 ഡോളര്‍ മാത്രമാണ്. അന്നു ഡോളറിന് എതിരെയുള്ള രൂപയുടെ മൂല്യം 55 ആയിരുന്നത് ഇപ്പോള്‍ 70.66 രൂപയാണ്.
റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുമ്പോള്‍ ആശങ്കയോടെ സാധാരണക്കാരും ചെറുകിട വ്യാപാരികളും. കേരളത്തിലെ പ്രധാന വിവാഹസീസണാണ് ഇപ്പോള്‍.
Post Your Comments