സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഒന്നുമില്ലായെന്നും നികുതിക്ക് പകരം സെസ് ചുമത്തുന്നത് ജനങ്ങള്‍ക്ക് അധിക ബാധ്യതയാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ അധിക ബാധ്യത ജനങ്ങളുടെ മേല്‍ അടിച്ച് ഏല്പിക്കുകയാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യപനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ആറായിരം കോടി ആണ് സര്‍ക്കാരിന്റെ കൈയില്‍ ഉള്ളത്. അത് വെച്ച് നാല്പത്തിരണ്ടായിരം കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കണക്ക് കൊണ്ടുള്ള മായാജാലം കാട്ടല് മാത്രമാണ് ബജറ്റില്‍ ഉള്ളത്. അതോടൊപ്പം തന്നെ കിഫ്ബി എന്നത് ഒരു ആകാശകുസുമം ആണ്. ഈ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാകാതിരിക്കുമ്പോഴാണ് വീണ്ടും കിഫ്ബി വഴി തുക മാറ്റിവച്ചെന്നു പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖാപിച്ച ദുരിഭാഗം പദ്ധതികളും നടന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഒരു ബജറ്റ് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/rameshchennithala/posts/2223994170992410?__xts__%5B0%5D=68.ARA6zEsUYylPPBe5ItDmH7or9mpXxpboN8fIOXfZf6N8LuPrRdyj5NHRkYyrVZa2E8RHlZyLLS1ICP27aCVKvFpe7d2UD8XnHXGzTvarZISFUj3eodLQ8uPpqehk9bFmynhXuOVNAvNhRHEL0Pymmt11zTMAK2kC5VN6NVGBek3SG9bDjsEetk7oCWQ36KA0q4DdMPaPllhjPhC7YfVEl-HxAlWd9-d7hj8W6dzoE3SJVqBVxfmDJtvOzOcLb2-1QoUtzKuDTLWmw9o3w15jPvDVOjAmaAV5WFPC2bSntLGSPJQcorxFY4OeZLeVpZa1AhFTXm7VjGpJPAfWT1coOl5o9MU-UAhrpCvQ6bfn48EOE8wDQ_lr4vVVf4WgQRhl6Gc22aiw20BjUnbEyKI64tRCoi1JhcdsNwNwZ9C8gH2Rvbdi6Bmygo7TqFhbaxMcXIK8rg9c9wONiblhf26Owiw9MWh2UAbzRrTtblLYyv82vbu1yajlxQ&__tn__=-R
Post Your Comments