ന്യൂഡല്‍ഹി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തനിക്ക് ഈ സാഹചര്യത്തില്‍ അദ്ദേഹത്തോട് സഹതാപമാണുള്ളതെന്നും രാഹുല്‍ ഗാന്ധി മറുപടി കത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
റാഫേൽ വിഷയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും എല്ലാം മോദിയും റിലയൻസുമാണ് ചെയ്തതെന്നും പരീക്കർ തന്നോട് പറഞ്ഞതായി രാഹുൽ കൊച്ചിയിലെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ രോഗബാധിതനായ തന്നെ കാണാൻ വന്ന രാഹുൽ ഗാന്ധി റാഫേൽ വിഷയത്തെ കുറിച്ച് ഒരുവാക്കും സംസാരിച്ചിരുന്നില്ലെന്നു പരീക്കർ വ്യക്തമാക്കിയിരുന്നു.
മനോഹര്‍ പരീക്കറെ കണ്ടത് തികച്ചും സ്വകാര്യമെന്ന് ആദ്യം രാഹുല്‍ പറഞ്ഞിരുന്നെങ്കിലും റഫാല്‍ ഇടപാടിനെക്കുറിച്ച് പ്രതിരോധമന്ത്രിയായിരുന്ന തനിക്ക് ഒന്നുമറിയില്ലെന്നും മോദി കരാറില്‍ മാറ്റം വരുത്തിയെന്നും പരീക്കര്‍ വെളിപ്പെടുത്തിയെന്നും പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇത്രയും തരം താഴരുതെന്ന് പരീക്കർ രാഹുലിന് കത്തും അയച്ചിരുന്നു. ഇതിന്റെ മറുപടിയായാണ് രാഹുലിന്റെ പ്രതികരണം.
Post Your Comments