മച്ചൂര് : കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വീണ്ടും കടുവ ആക്രമണം. കര്‍ണ്ണാടകയിലെ മച്ചൂരിലാണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. പുളിച്ചോട്ടില്‍ ചിന്നപ്പയാണ് കൊല്ലപ്പെട്ടത്.
നാലു ദിവസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ ഈ പ്രദേശത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ചിന്നപ്പ. മച്ചൂരിന് സമീപത്തായുള്ള ഗുണ്ടറയിലായിരുന്നു നാല് ദിവസം മുന്‍പ് കടുവയുടെ ആക്രമണം ഉണ്ടായത്. വനം വകുപ്പും പൊലീസും പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് വനം വകുപ്പ്. രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കാന്‍ പ്രദേശ വാസികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments