ന്യൂഡൽഹി: സംസ്ഥാന അംഗീകൃത നഴ്സിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള നഴ്സുമാർ മറ്റ് സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നത് നിയമതടസം ഇല്ലെന്ന് സുപ്രീംകോടതി. 1947ലെ നഴ്സിംഗ് കൗണ്‍സിൽ ആക്ട് ഇത് തടയുന്നില്ല. ഒരു പൗരന് രാജ്യത്തെവിടെയും നിയമവിധേയമായി ജോലിചെയ്യാനുള്ള മൗലികാവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും കോടതി പറഞ്ഞു
ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ അനുവദിച്ചാണ് വിധി. സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിനാണ് സംസ്ഥാനങ്ങളിലെ നഴ്സിംഗ് കോഴ്സുകൾക്ക് അംഗീകാരം നൽകാനുള്ള അധികാരമെന്നും ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അനുമതി ആവശ്യമില്ലെന്നും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് നഴ്സിംഗ് സ്കൂൾസ് ആൻഡ് കോളജസ് മാനേജ്മെന്റ് അസോസിയേഷൻ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇക്കാര്യം അംഗീകരിച്ച ഹൈക്കോടതി സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം മാത്രമുള്ള ബിരുദ, ഡിപ്ലോമ നഴ്സിംഗ് കോഴ്സുകൾ പഠിച്ചവർക്ക് അതത് സംസ്ഥാനത്ത് മാത്രമേ അംഗീകാരമുണ്ടാകൂവെന്നും ഇത് സർട്ടിഫിക്കറ്റിലും നഴ്സിംഗ് കൗണ്‍സിലിന്റെയും യൂണിവേഴ്സിറ്റിയുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്താണ് പ്രൈവറ്റ് നഴ്സിംഗ് സ്കൂൾസ് ആൻഡ് കോളജസ് മാനേജ്മെന്റ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്
Post Your Comments