കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് പി.എസ്.ജി ഫോര്‍വേര്‍ഡ് താരം നെയ്മറിന് പത്ത് ആഴ്ച വിശ്രമം. ഇതോടെ താരത്തിന് യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായി. ജനുവരി 23ന് സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിനിടെ പറ്റിയ പരിക്ക് ഭേതമാക്കാത്തതിനെ തുടര്‍ന്നാണ് പി.എസ്.ജി നെയ്മര്‍ക്ക് വിശ്രമം അനുവദിച്ചത്.കഴിഞ്ഞ സീസണിലും ഇതേ പരിക്ക് മൂലം നെയ്മര്‍ മാസങ്ങളോളം ടീമിന് പുറത്തായിരുന്നു.
ഫെബ്രുവരി 12നാണ് പി.എസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ മത്സരം. ചാമ്പ്യന്‍സ് ലീഗിനെതിരായ രണ്ട് മത്സരങ്ങളാണ് പ്രധാനമായും താരത്തിന് നഷ്ടമാകുക. ഫെബ്രുവരി 12 നു നടക്കുന്ന ആദ്യ ഘട്ടവും, മാര്‍ച്ച് 6ന് നടക്കുന്ന രണ്ടാംഘട്ടവും.വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് നെയ്മറിന് വിശ്രമം അനുവദിച്ചത്. സീസണിലെ നിര്‍ണായക സമയത്ത് താരത്തിനേറ്റ പരിക്ക് കോപ അമേരിക്ക ടൂര്‍ണമെന്റിലെ നെയ്മറുടെ പങ്കാളിത്തത്തെകുറിച്ചും ആശങ്കകള്ക്കിടവരുത്തിയിരിക്കുകയാണ്.
Post Your Comments