ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളത്തിലെ റബര്‍ കര്‍ഷകര്‍. പ്രളയത്തിന് ശേഷവും വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ കാര്യമായ പരിഗണന ഇത്തവണ ലഭിക്കണമെന്നാണ് ഇവര്‍ പറയുന്ന്. ഈ ആഴ്ചയിലെ റബര്‍ വില 123ല്‍ തന്നെ നില്‍ക്കുകയാണ്. ലാറ്റെക്‌സിന് 80 രൂപയും. കഴിഞ്ഞ ഏതാനും മാസങ്ങളായി വിലയിടിവ് തുടരുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് പ്രളയം ഉണ്ടാക്കിയ നഷ്ടം. അതുകൊണ്ട് തന്നെ ഇത്തവണത്തെ കേന്ദ്ര,സംസ്ഥാന ബജറ്റുകളില്‍ അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മൂന്ന് തവണയായി 500 കോടി രൂപ മാത്രമാണ് മാറ്റി വയ്ക്കുന്നത്.
ഇറക്കുമതി കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരും സ്വീകരിച്ചില്ലെങ്കില്‍ പിടിച്ച് നില്കാനാകില്ലെന്നും റബര്‍ കര്‍ഷകര്‍ പറയുന്നു. കൂടാതെ റബര്‍ മേഖലയ്ക്കായ് മാറ്റിവെച്ച 500 കോടി പര്യാപ്തമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇറക്കുമതി കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നും കര്‍ഷകര്‍ ശക്തമായി വാദിക്കുന്നു. 25 ശതമാനമെന്ന ബോണ്ട് റേറ്റിലേക്ക് ഇറക്കുമതി തീരുവ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് നടപടികള്‍ ഉണ്ടാകണമെന്നാണ് ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അമൂല്‍ മോഡല്‍ കമ്പനി രൂപീകരിക്കാന്‍ എത്രയും വേഗം സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Post Your Comments