ദില്ലി: ഐ എസ് എല്ലില്‍ പരിശീലകന്‍ നെലോ വിന്‍ഗാദയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങും. വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനമോസാണ് എതിരാളി. ഡൈനമോസിന്റെ തട്ടകത്തിലാണ് കളി. സീസണില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും ഡൈനമോസ് ഒന്‍പതാമതുമാണ്. സീസണില്‍ ഒരു മത്സരം മാത്രമാണ് ടീമുകള്‍ക്ക് ജയിക്കാനായത്. പരിശീലകനായി സ്ഥാനമേറ്റ വിന്‍ഗാദയുടെ കീഴില്‍ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് സമനിലയായിരുന്നു ഫലം.
https://www.facebook.com/keralablasters/photos/a.1462324337386889/2259239644362017/?type=3
എ ടി കെയോട് ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില. പുതിയ പരിശീലകന് കീഴില്‍ പുതിയ താരങ്ങളുമായായിരുന്നു കൊച്ചിയില്‍ ബ്ലാസ്റ്റേവ്‌സിന്റെ തുടക്കം. ഡേവിട് ജെയിംസിന് പകരമെത്തിയ നെലോ വിന്‍ഗാദ ആരാധകര്‍ ഏറെ ആഗ്രഹിക്കുന്ന വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ പരിചയ സമ്പന്നരായ വിനീതും നര്‍സാരിയും നവീന്‍ കുമാറും ടീം വിട്ടു. പകരമെത്തിയത് ഒരുപിടി യുവതാരങ്ങളാണ്.
Post Your Comments