കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഒഴിവുള്ള വനിതാ ജഡ്ജിമാരില്ലെന്ന് രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള വനിതാ ജഡ്ജിമാരുടെ ഒഴിവുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച പുതിയ പട്ടിക നല്‍കാനും കോടതി നിര്‍ദ്ദേശമുണ്ട്.
കേസിന്റെ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പുട്ടുസ്വാമി കേസില്‍ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് കോടതി എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments