Latest NewsInternational

പിഞ്ചുകുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു

മൊസ്‌കോ: റഷ്യയിലെ ഖഖാസിയയിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ അടുപ്പിലിട്ട് ചുട്ടുകൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ 47 ക്കാരനായ മിയാഗഷോവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയില്‍ മിയാഗഷോവ് തന്റെ കൊച്ചുമകനായ മാക്സിം സഗലക്കോവിനെ ജീവനോടെ അടുപ്പില്‍ വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു.

ഇയാളുടെ മകള്‍ വിക്ടോറിയയുടെ മകനാണ് മാക്സിം സഗലക്കോവ്. മാക്സിമിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളില്‍ ഏല്‍പ്പിച്ചിട്ടാണ് 20കാരിയായ വിക്ടോറിയ പുറത്ത് പോയത്. പിന്നീട് വീട്ടിലേക്ക് തിരിച്ച്‌ വന്നപ്പോഴാണ് തന്റെ പിഞ്ചോമനയുടെ കത്തിക്കരിഞ്ഞ ശരീരം അടുപ്പിനുള്ളില്‍നിന്ന് കണ്ടെത്തിയത്. മദ്യലഹരിയില്‍ ആയിരുന്ന തന്റെ മാതാപിതാക്കളാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. പുറത്തുനിന്ന് മദ്യം വാങ്ങിയതിനുശേഷം ദമ്ബതികള്‍ ഒരുമിച്ച്‌ മദ്യപിക്കുകയായിരുന്നു. വീടിനുള്ളില്‍നിന്ന് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. മദ്യം വാങ്ങി വീട്ടിലെത്തിയതിനുശേഷമാണ് മിയാഗഷോവ് കുഞ്ഞിനെ അടുപ്പിലേക്ക് എറിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button