കണ്ണൂര്‍ മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന ഗോഡ്സെയുടെ തോക്കും വെടിയുണ്ടയും ഇന്നും സമൂഹത്തിനുനേരെ ചൂണ്ടി നില്‍ക്കുന്നുണ്ടെന്ന് ഡോ. സെബാസ്റ്റിയന് പോള്‍. കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ വധം ഇതിലേക്കാണ് വിരല്‍ ചുണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തിന്റെ ഭരണഘടനപോലും ഇല്ലാതാക്കാനുള്ള ശ്രമം ഫാസിസ്റ്റ് ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശത്തെ എതിര്‍ക്കുന്നവര്‍ ഭരണഘടനെയെയാണ് എതിര്‍ക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ശുദ്ധികലശം വേണമെന്ന് പറയുന്നവര്‍ സമൂഹത്തില്‍നിന്നും തുടച്ചുമാറ്റിയ അയിത്തവും അനാചാരങ്ങളും തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്.
ഇത് തിരിച്ചറിഞ്ഞ് ഭരണഘടന ഫാസിസ്റ്റ് ശക്തികളില്‍നിന്ന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം യുവാക്കള്‍ ഏറ്റെടുക്കണമെന്നും സെബാസ്റ്റിയന് പോള്‍ പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവസാക്ഷ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Post Your Comments