KeralaLatest News

ഒടുവിൽ പാലായോടും വിടപറഞ്ഞ് ദൂരദർശൻ

പാലാ: പാലാ ടൗണും ദൂരദര്ശനും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. പാലായില്‍ നടന്ന പല ദേശീയ കായിക മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാന്‍ ദൂരദര്‍ശന്‍ ടീം തന്നെ നേരിട്ട് അങ്ങോട്ടേക്ക് എത്തുമായിരുന്നു. അന്ന് ചെറുതായിട്ടെങ്കിലും മുഖം കാണിച്ച പലരും പാലായിലുണ്ടായിരുന്നു. ടിവിയിൽ ചിത്രങ്ങള്‍ തെളിയുവാനുള്ള സിഗ്‌നലുകള്‍ ആന്റിനയിലേക്ക് വന്ന് കൊണ്ടിരുന്നത് ദൂരദര്‍ശന്‍ പല പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടവറുകളില്‍ നിന്നായിരുന്നു. പാലായിലും കാല്‍ നൂറ്റാണ്ട് മുന്‍പ് മുന്‍സിപ്പാലിറ്റി ഓഫീസിനു സമീപമുള്ള കോപ്ലക്‌സിനു മുകളിൽ അത്തരമൊരു ടവർ സ്ഥാപിച്ചിരുന്നു.

ടവറിനോടനുബന്ധിച്ച്‌ എട്ടു മണിക്കൂര്‍ വീതം ജോലി ചെയ്തിരുന്ന ആറോളം ജീവനക്കാരുമുണ്ടായിരുന്നു. കാലം പോയതോടെ ടവറുകളുടെ പ്രവര്‍ത്തനം ദൂരദര്‍ശന്‍ നിറുത്തി. എങ്കിലും ടവറിന്റെ അവശിഷ്ടങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോൾ ആ ശേഷിപ്പും പൊളിച്ചുകളഞ്ഞിരിക്കുകയാണ് ദൂരദർശൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button