ന്യൂഡല്‍ഹി: കാര്‍ത്തി ചിദംബരത്തിനു മുന്നറിയിപ്പുമായി സുപ്രീം കോടതി. സുപ്രൂം കോടതിയോട് കളിക്കരുതെന്നാണ് കോടതിയുടെ ചീഫ് ജസ്റ്റിസ് സ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള ബഞ്ടിന്റെ മുന്നറിയിപ്പ്.കേസന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.
ഐഎന്‍എക്‌സ് മീഡിയ അഴിമതി, എയര്‍സെല്‍ – മാക്‌സിസ് കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളില്‍ കാര്‍ത്തി പ്രതിയാണ്. അതേസമയം ടെന്നിസ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിനു വിദേശത്തു പോകാന്‍ അനുമതി തേടി കോടതിയിലെത്തയപ്പോഴാണ് കാര്‍ത്തിയ്ക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് 10 കോടി കെട്ടിവച്ചശേഷം വിദേശത്ത് പോകാന്‍ അനുമതി നല്‍കി. കൂടാതെ മാര്‍ച്ച് 5,6,7,12 തീയതികളില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്‍പില്‍ ഹാജരാവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments