KeralaLatest News

എല്ലാ ജില്ലകളിലും വനിതാ മതിലിന് തുല്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: എല്ലാ ജില്ലകളിലും വനിതാ മതിലിന് തുല്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്. നവോത്ഥാന കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടും ശബരിമല വിഷയത്തെ കുറിച്ച് എടുത്തു പറഞ്ഞു കൊണ്ടുമാണ് ബജറ്റ് അവതരണം തുടങ്ങിയത്. ശബരിമല പ്രക്ഷോഭം ദുരന്തമായെന്ന് ഐസക്ക് പറഞ്ഞു. നവോത്ഥാനത്തെ കുറിച്ച് അറിയാനും പഠിക്കാനുമായി സമഗ്ര മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നാണ് ബജറ്റിലെ ആദ്യ പ്രഖ്യാപനം. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പ് പദ്ധതിയില്‍ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി. നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍. റീബില്‍ഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button