തിരുവനന്തപുരം: ശബരിമലക്ഷേത്രം തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. പമ്പയില്‍ 10 ലക്ഷം സംഭരണശേഷിയുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. ശബരിമലയിലെ റോഡുകള്‍ക്ക് 200 കോടിയും പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റില്‍ 11,867 കോടി വകയിരുത്തി. ഇതോടെ തദ്ദേശസ്ഥാനപനങ്ങള്‍ക്ക് കേന്ദ്രസഹായമടക്കം 21,000 കോടിയായി. ഗ്രാമപഞ്ചായത്തുകള്‍ 6,384 കോടി. ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ക്ക് 2,654 കോടി. വയനാട് – ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കൊല്ലം ബൈപ്പാസിലെ കല്ലുംതാഴത്ത് ഫ്‌ലൈഓവര്‍ വരും. കെഎസ്ആര്‍ടിസിക്ക് 1000 കോടിയുടെ സഹായം. പമ്പ, നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി. റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം. തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടിയും പ്രഖ്യാപിച്ചു.
Post Your Comments